20090714

മുരുകന്റെ തീട്ടം

പാട്ട പെറുക്കുന്ന മുരുകന്‍ തൂറിക്കഴിഞ്ഞ് ചന്തി കഴുകാത്തത് വഴിവക്കിലെ കുഴല്‍ ക്കിണറിന്റെ ലിവര്‍ ഉയര്‍ത്തിയും താഴ്ത്തിയും വെള്ളം പമ്പ് ചെയ്തു കൊടുക്കുവാന്‍ ഒപ്പം ആരുമില്ലാതിരുന്നതിനാലാണ്.
കുഴല്‍ക്കിണര്‍ വേഗത്തില്‍ പമ്പ് ചെയ്തു വെച്ചാല്‍ ലിവറില്‍ നിന്നും കൈയെടുത്ത ശേഷവും അല്പാല്പമായി ചന്തികഴുകാനുള്ള വെള്ളം കിട്ടുമെന്ന് മുരുകനു അറിയില്ലായിരുന്നു.
മുരുകന്‍ ചന്തികഴുകിത്തുടങ്ങിയ ശേഷം നാട്ടുകാര്‍ കുഴല്‍ കിണര്‍ ഉപയോഗിക്കാതായി, അതിന്റെ ലിവറില്‍ മുരുകന്റെ തീട്ടം ഉണങ്ങിപ്പിടിച്ചിരുന്നു.

തൂറി കഴിഞ്ഞാല്‍ മുരുകന് തീട്ടം തൊട്ടു നോക്കാറുണ്ടായിരുന്നു
NB: എ തീട്ടം കാന്‍ ചേഞ്ച്‌ യുവര്‍ കമ്മ്യുണിറ്റി



A journey .. is never end..
തങ്കപ്പന് യാത്രകള്‍ വലിയ ഇഷ്ടമായിരുന്നു ഒരുപാട് യാത്രകള്‍. കലപില കൂടിപ്പോയ പളളിക്കൂടം യാത്രകള്‍.മനസ്സിനെ കോരിത്തരിപ്പിച്ച വിനോദയാത്രകള്‍ .ക്ലാസ്സുകള്‍ കട്ട് ചെയ്ത് ബൈക്കില്‍ ചെത്തിനടന്ന യാത്രകള്‍ .
മധുരം നുണഞ്ഞ മധുവിധു യാത്രകള്‍ . മനസ്സിനെ സ്വാന്തനിപ്പിച്ച ഏകാന്തയാത്രകള്‍.ജലയാത്രകള്‍,ഔദ്യോഗിക യാത്രകള്‍ അങ്ങനെ അങ്ങനെ എല്ലാ യാത്രകളും തങ്കപ്പന്‍ ആസ്വദിച്ചു. ഒരു യാത്രഒഴിച്ച്, കാരണം ആ യാത്രയില്‍ നാലുപേര്‍ തങ്കപ്പനെ ചുമന്നിരുന്നു.



NB: എവെരി ഡോഗ് ഹാസ്‌ എ ഡേ

1 അഭിപ്രായം:

  1. അജ്ഞാതന്‍23:29

    ഇപ്പോള്‍ മനസ്സിലായി (താങ്കളുടെ ഭാഷാ പ്രാവീണ്യവും സംസ്കാരവും), ഇംഗ്ലിഷ് നല്ല വശമില്ലാത്തതുകൊണ്ടാണല്ലേ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നത്.

    മറുപടിഇല്ലാതാക്കൂ

കൂ..........................യ്