ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഭാര്യയ്ക്കെതിരെ സായികുമാര്‍ ഉന്നയിച്ചത്. തന്നെക്കാള്‍ ആറുവയസ് കൂടുതലുണ്ട് പ്രസന്നകുമാരിക്ക് എന്നു മനസിലായത് വിവാഹശേഷം മാത്രമാണെന്ന് സായികുമാര്‍ ഹര്‍ജിയില്‍ പറയുന്നു. താന്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനുകളില്‍ ഭാര്യയും ബന്ധുക്കളും എത്തുകയും പലതവണ അപമര്യാദയായി പെരുമാറുകയും ചെയ്തിട്ടുണ്ട് ???
20100307
നടന്‍ സായികുമാറും നടി ബിന്ദു പണിക്കരും ഹൌസ് ബോട്ടില്‍.
ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഭാര്യയ്ക്കെതിരെ സായികുമാര്‍ ഉന്നയിച്ചത്. തന്നെക്കാള്‍ ആറുവയസ് കൂടുതലുണ്ട് പ്രസന്നകുമാരിക്ക് എന്നു മനസിലായത് വിവാഹശേഷം മാത്രമാണെന്ന് സായികുമാര്‍ ഹര്‍ജിയില്‍ പറയുന്നു. താന്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനുകളില്‍ ഭാര്യയും ബന്ധുക്കളും എത്തുകയും പലതവണ അപമര്യാദയായി പെരുമാറുകയും ചെയ്തിട്ടുണ്ട് ???
ഇവിടെ അണ്ടം കീറിയിരിക്കുമ്പൊഴാ ചൊറിയാന്‍ വരുന്നത് ?
കണ്ട അണ്ടനും അഴകോടനും കേറി നെരങ്ങാനുള്ള സ്ഥലമല്ല കളിക്കളം. കളിയറിയാവുന്നവര്‍ കളിക്കും ജയിക്കും”.പൂര്‍ണ്ണത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കളിക്കളം രണ്ട് കുത്ത് പൂജ്യത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളുമായി പുരാണം മീഡിയ നിങ്ങളുടെ മുന്നിലെക്കത്തുന്നു.
പൂര്‍ണ്ണത്തിലെ അറിയപ്പെടുന്ന പഞ്ചാരക്കുട്ടനായ അപ്പിഹിപ്പി കളിക്കളത്തിലെ തന്റെ ആദ്യമത്സരത്തില്‍ത്തന്നെ എട്ടു നിലയില്‍ പൊട്ടി ഡെസ്പായി, ഫുഡ്കോര്ട്ടില്‍ ഇരുന്നു പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുമ്പോഴാണു, പുരാണം മീഡിയ ലേഖകര്‍ സോപ്സും വെള്‍സും അദ്ദേഹത്തെ സമീപിച്ചതു. എന്തരാണു അവനു പറയാനുള്ളതു എന്നു നമുക്ക് നോക്കാം.
സോപ്സ്: ഡെയ് അപ്പി, കളികളൊക്കെ പൊളപ്പനാരുന്നു കേട്ടാ. അപ്പി തോറ്റല്ലി. ഇമ്മാതിരി തോല്‍വികള്‍ അടുത്തൊന്നും ആരും തോറ്റട്ടില്ല കെട്ടാ.
അപ്പി: പോടാ പട്ടി. മനുഷ്യന്‍ ഇവിടെ അണ്ടം കീറിയിരിക്കുമ്പൊഴാ ചൊറിയാന്‍ വരുന്നത്. ആ പന്ന ഡെഫറിയെന്നെ തോല്‍പ്പിച്ചതാ. ഞാന്‍ ജയിക്കണ്ട കളിയാരുന്നു. ടോസ് കിട്ടിയപ്പത്തന്നെ അവന്‍ എന്നെ നോക്കി ഇളിച്ചതു കണ്ടപ്പഴേ തോന്നി അവനെനിക്കിട്ട് പണിയുമെന്നു.
വെള്‍സ്: ടോസ് കിട്ടിയിട്ടും വലിയകാര്യമൊന്നുമില്ലാന്ന് അറിയാവുന്ന കൊണ്ട് ചിരിച്ചതാരിക്കും. ആരാരുന്നു ഡെഫറി?
അപ്പി: യെവന്റെ പേരൊക്കെ ആര്‍ക്കറിയാം? പിയൂഷ് എന്നൊ മറ്റോ ആണു പുല്ലന്റെ പേര്…
സോപ്സ്: തോല്‍ക്കുന്നതിനു തൊട്ടു മുന്പു വരെ നല്ല ആത്മ വിശ്വാസമായിരുന്നല്ലേ?
അപ്പി: തന്നെ!!അജയനോ, കൊച്ചനോ ആയിരുന്നു ഡെഫറിയെങ്കില്‍ അവര്ക്കൊരു ഫുള്ളു വാങ്ങി കൊടുത്തിട്ടാണേലും കളി ഞാന്‍ ജയിച്ചേനേ. ഉണ്ണിക്കുട്ടന്‍ ലെവനു പട്ട മേടിച്ചു കൊടുത്തു കാണും. എന്തായാലും, എന്തൊക്കെയൊ എവിടൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.
വെള്‍സ്: അതു നീ കുളിക്കാത്തേന്റെയാരിക്കും. ഇത്രേം കലിപ്പാവാന്‍ എന്താ കാര്യം.
അപ്പി: എങ്ങനെ കലിപ്പിക്കാതിരിക്കും. സ്കോര്‍ 19-2 നു ഞാന്‍ പൊട്ടാറായി നിക്കുമ്പ്പൊഴാണു താഴേ വീണ ബോളെടുത്ത് അവന്‍ എന്റെ കയ്യില്‍ തന്നത്. എന്തേലും കൂടോത്രം ചെയ്തു കാണും. അതു കഴിഞ്ഞു എന്റെ രണ്ട് സെര്‍വും വലയില്‍ കുടുങ്ങി.
സോപ്സ്: തോല്‍ക്കാന്‍ വേറെ പറയാന്‍ കൊള്ളാവുന്ന കാരണം വല്ലതും ഒണ്ടോ?
അപ്പി: ഒണ്ട്. എന്റെ കോച്ച് ഷാജി. വെള്ളമടിച്ചു പാമ്പായി കെടന്ന പുള്ളിയുടെ കെട്ടു വിടുന്നത് വരെ വെയ്‌റ്റ് ചെയ്യാന്‍ ആ കാലന്റെ കാലുപിടിച്ചു ഞാന്‍ പറഞ്ഞതാ. അവന്‍ കേട്ടില്ല. കുപ്പിമേടിച്ചു കൊടുത്തപ്പോ പലതന്ത്രങ്ങളും എനിക്ക് പറഞ്ഞു തരാമെന്നു പുള്ളിയേറ്റതാ. പക്ഷേ അങ്ങേര്ക്ക് ബോധം വന്നപ്പൊഴേക്കും ഞാന്‍ തോറ്റു. ഏതായലും കാണികളു കല്ലെറിയുന്നതിനു മുമ്പ് തോറ്റതെന്റെ ഭാഗ്യം.
വെള്സ്: തോല്‍വിയാണല്ലോ വിജയത്തിന്റെ ചവിട്ടുപടി.
അപ്പി: ചവിട്ടും ഞാന്‍. ഞാന്‍ തോറ്റതല്ല. എന്നെ തോല്പ്പിച്ചതാ. ഡെഫറിയുടെ കറുത്ത കൈകളാണിതിനു പിന്നില്‍. അവനിട്ട് കൊട്ടേഷന്‍ കൊടുക്കാന്‍ വകുപ്പൊന്നുമില്ലെഡേയ്.
സോപ്സ്: ബാക്കിയുള്ള കളിക്കാര്ക്ക് വല്ല ഉപദേശവും?
അപ്പി: കളിയറിയാവുന്നവരു ഡെഫറിയായി നിക്കുമ്പോ, കളിക്കാന്‍ പോകരുത്. അത്രെം ഇപ്പൊ ഞാന്‍ പറയുന്നുള്ളൂ…
വെള്സ്: ശെരി അപ്പി, പൂര്‍ണ്ണത്തിലെ കൂതറകളിക്കാരില്‍ ഒരാളാണു താങ്കള്‍ എന്നു ഞങ്ങള്ക്ക് ഉറപ്പുണ്ട്. അക്കാര്യത്തില്‍ താങ്കള്‍ക്കും അഭിമാനിക്കാം. അടുത്ത കളിയെങ്കിലും ജയിക്കണം. അതുകൂടി തോറ്റാല്‍ ഡെഫറിയെ കുറ്റം പറയണമെങ്കില്‍ പിന്നെ അടുത്ത വര്‍ഷത്തേ ടൂര്‍ണ്ണമെന്റു വരെ കാത്തിരിക്കേണ്ടി വരും. ആള്‍ ദ ബെസ്റ്റ്.
അപ്പി: ങേ പോകുവാണോ? നിക്കെന്നെയ്.. നമുക്കൊന്നു കൂടിയിട്ടു പോകാം.
സോപ്സ് & വെള്സ്: ഒന്നു പോടപ്പാ…
–